കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവെച്ചിട്ടുണ്ട്.ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ.
എന്നാൽ, രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇവർ വാദിക്കുന്നത്.ഈ സാഹചര്യത്തിൽ സംസ്ഥാന തല വിദഗ്ധ സമിതി വിഷയം പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട ആറംഗ പാനലാണിത്. ഇവരുടെ കൂടി റിപ്പോർട്ട് കിട്ടിയ ശേഷമാകും പയ്യന്നൂർ പൊലീസ് തുടർനടപടി സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കളിക്കുന്നതിനിടെയാണ് ദേവാൻഷ് ശൗര്യക്ക് വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാകുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
