ദിവസങ്ങൾ നീണ്ട തിരച്ചിൽ; കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

JULY 26, 2025, 5:03 AM

കൊല്ലം: ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ആസിഫാണ് (14) മരിച്ചത്. ബുധനാഴ്ച രാവിലെ 9.40 ഓടെയാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. 

കുളക്കട ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർത്ഥിയായിരുന്നു. രാവിലെ കുളക്കടയിലെ ട്യൂഷൻ സെന്ററിൽ പോയ ആസിഫ് ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ കയറാതെ മടങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകുകയാണെന്നാണ് കൂട്ടുകാരോടു പറഞ്ഞിരുന്നത്. പാലത്തിലേക്ക് കയറി കുറച്ചു മുന്നോട്ടുപോയശേഷം ബാഗ് നടപ്പാതയിൽ വച്ച് ആസിഫ് താഴേക്ക് ചാടുകയായിരുവെന്നാണ് കണ്ടു നിന്നവർ വ്യക്തമാക്കുന്നത്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പുത്തൂർ പൊലീസും അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. മണ്ണടി കാഞ്ഞിരംവിള പുത്തൻവീട്ടിൽ അനസിന്റെയും ഷാമിലയുടെയും മകനാണ് ആസിഫ്. അൽഫിയ, ഫാത്തിമ എന്നിവർ സഹോദരിമാരാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam