കൊച്ചി: കൊച്ചിയില്‍ പ്രണയം നടിച്ച് പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാവികന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഹരിയാന സ്വദേശി അമിത്തി (28)നെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനാണ് അമിത്. പ്രണയം നടിച്ച് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമിത് വാടകയ്ക്ക് താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെണ്‍കുട്ടി. പതിനഞ്ചുകാരിയെ അമിത് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും നാവികസേന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
