എറണാകുളം: കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട അപകടകാരിയായ വളർത്തുനായയെ പിടികൂടി. . നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയെയാണ് കൊച്ചിയിലെ സുഭാഷ് പാർക്കിൽ നിന്നും പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നായയെ ആണ് ആനിമൽ റെസ്‌ക്യൂ സംഘമെത്തി പിടികൂടിയത്
രണ്ട് ദിവസമായി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇന്നലെ സുഭാഷ് പാർക്കിൽ എത്തിപ്പെട്ട നായയെ കണ്ട് ആളുകൾ ഭയന്നതോടെ പാർക്ക് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മനുഷ്യജീവന് അപകടകാരികളെന്ന റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇറക്കുമതിയും വില്പനയും പ്രജനനവും നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ഇനമാണ് പിറ്റ് ബുൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
