തിരുവനന്തപുരത്ത് നൃത്താദ്ധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ് 

JANUARY 17, 2024, 5:16 PM

തിരുവനന്തപുരത്ത് നൃത്താദ്ധ്യാപികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. നഗരൂ‌ര്‍ നന്തായിവാനം എസ് എസ് ഭവനില്‍ സുനില്‍ കുമാര്‍- സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപികയാണ് ശരണ്യ.

അതേസമയം ശരണ്യയുടെ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ ചെമ്മരത്തുമുക്കിലെ തട്ടുകടയില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടില്‍ ശരണ്യയും സഹോദരന്റെ ഭാര്യയുമാണ് ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്ന ശരണ്യ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ശരണ്യയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം ആത്മഹത്യയ്ക്ക് മുൻപ് ശരണ്യയുടെ ഫോണിലേയ്ക്ക് വന്ന കോളുകളും മറ്റും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam