വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

JUNE 27, 2025, 2:35 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മാല മോഷണ പരാതിയിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ എസ്‌സി/എസ്ടി കമ്മീഷൻ ഉത്തരവ്.

 മാല മോഷണക്കേസിൽ ആരോപണ വിധേയയായ ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവിന് പൊലീസ് സ്റ്റേഷനിൽ പീഡനമേറ്റ കേസിലാണ് നടപടി.

മാല പരാതിക്കാരിയുടെ വീട്ടിൽ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു. ഓമന ഡാനിയേൽ എന്നയാൾക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്.

ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടിൽ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നൽകാതെ 20 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam