കൊച്ചി: ഷെയർട്രേഡിംഗിൻറെ പേരിൽ വലിയലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അഹമ്മദാബാദിൽ നിന്നും പിടികൂടി.
അഹമ്മദാബാദ് സിറ്റിയിലെ ബാപ്പുനഗർ സ്വദേശിയായ പർമാർ പ്രതീക് ബിപിൻഭായ് (25) എന്നയാളാണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായും മറ്റ് വാലെറ്റുകളിലേക്കും ട്രാൻഫർ ചെയ്തും കൂടാതെ പണം കൺവെർട് ചെയ്ത് വിദേശത്ത് കടത്തുന്നതാണ് പ്രതിയുടെ രീതി.
പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മൊബൈൽ അപ്ലിക്കേഷൻ, വാട്സാപ്പ്, ടെലിഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയിട്ടുള്ളതും. പ്രതികളുടെ നിർദ്ദേശപ്രകാരം ബാങ്ക് ട്രാൻസാക്ഷനിലൂടെ പരാതിക്കാരനിൽ നിന്നും തുക തട്ടിയെടുക്കുകയും ചെയ്‌തതായി അറിയാൻ കഴിഞ്ഞു.
ബാങ്ക് ട്രാൻസാക്ഷനുകൾ പരിശോധിച്ചതിൽ പരാതിക്കാരനിൽ നിന്നും 1,11,00000/- (ഒരു കോടി പതിനൊന്ന് ലക്ഷം ) തട്ടിയെടുത്ത പണം പോയിട്ടുള്ളത് പ്രതിയുടെ അക്കൗണ്ടിലേക്ക് ആണെന്നും ഈ അക്കൗണ്ട് ഈ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നും കണ്ടെത്തി. തുടർന്ന് അഹമ്മദാബാദ്, ഗുജറാത്ത് സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അഹമ്മദാബാദിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം അഡി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും , കോടതി പ്രതിയെ റിമാൻറ് ചെയ്യുകയും ചെയ്‌തു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നിർദ്ദേശത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ഫറാഷ് ടിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസ്സി കമ്മീഷണർ പ്രകാശ് കെ എസ്സിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ഷമീർ എം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ കുമാർ ,സിവിൽ പോലീസ് ഓഫീസർ വിപിൻ കൂടാതെ, ടെക്നിക്കൽ സഹായത്തിനായി അഭിജിത്ത് , ബാലു എന്നീ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അംഗങ്ങളെയും ചേർത്ത് പ്രത്യേക സംഘത്തെ രൂപീകരിച്ച് ഗുജറാത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപെട്ട് മൂന്നാമത്തെ പ്രതിയാണ് അറസ്റ്റിലായത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
