എറണാകുളം: ഓൺലൈൻ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. എറണാകുളം മൂവാറ്റുപുഴയിൽ നടന്ന റെയ്ഡിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ടുപേർ പിടിയിലായി.
സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നടപടി. കിഴക്കേപ്പള്ളി സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ട് പേരെ സമാനമായ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൈബർ തട്ടിപ്പ് നടത്തുന്നവർക്ക് വേണ്ടി അക്കൗണ്ടുകൾ നിർമിച്ചുകൊടുക്കുക, പണം പിൻവലിച്ച് എത്തിച്ചുനൽകുക എന്നിങ്ങനെ തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുക്കുന്നവരെയും പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരിലൂടെ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനിലേക്ക് എത്താമെന്നാണ് പൊലീസിന്റെ നിഗമനം. നാല് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
