ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമായിരിക്കെ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു
ചെങ്ങന്നൂർ കിഴക്കേ നട ഭാഗത്ത് സന്നിധിയിൽ വീട്ടിൽ താമസിക്കുന്ന രാജേഷ് സി. ബാബുവിനെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.
നവംബർ 22 ന് ഉച്ചയ്ക്ക് ഏകദേശം രണ്ടുമണിയോടുകൂടിയാണ് സംഭവം. ഇയാൾ ഫേസ്ബുക്ക് ലൈവിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിച്ച് മൂന്നാം വാർഡിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തിയത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സ്ഥാനാർത്ഥി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ്, ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
