എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

FEBRUARY 1, 2026, 7:28 PM

കോട്ടയം:   എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. 

ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍ പങ്കുവെച്ചത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം. തങ്ങളെപ്പോലെയുള്ള കോണ്‍ഗ്രസുകാരെ വെറുപ്പിക്കരുതെന്നും ഇവന്മാരുടെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നുമാണ് ഒരാളുടെ കമന്റ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന വില കളയരുതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam