കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ വേട്ടയില്‍ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
എയര്‍പോര്‍ട്ടിലോ പരിസരത്തോ സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ല. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിക്കാന്‍ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്. കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മാത്രമല്ല പിടിച്ചെടുത്ത സ്വര്‍ണം പൊലീസ് നിയമ വിരുദ്ധമായി ഉരുക്കുന്നു. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ പൊലീസ് വ്യക്തികളുടെ എക്സറേ എടുക്കുന്നു. പൊലീസിന്റെ ഈ നടപടി നിയമവിരുദ്ധമാണ്. പൊലീസ് പിടിച്ച സ്വര്‍ണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരിപ്പൂര്‍ സ്റ്റേഷനില്‍ മാത്രം 170 സ്വര്‍ണക്കടത്ത് കേസുകളുണ്ട്.
കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയില്‍ നിന്നാണ്. പൊലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
