കൊച്ചി: കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യിലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്യാംപസിന് പുറത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദർശനയാണ് മരിച്ചത്.
സിവിൽ എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ദർശന. പഠനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആണ് കുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നത്.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
