തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആർപിഎഫ് സംഘമെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആർപിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്.
എസ്എഫ്ഐയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ സിആർപിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയർത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സിആർപിഎഫ് സ്ഥലത്തെത്തിയത്.
രാജ്ഭവന്റെ മുന്നിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷാ ജോലി ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്