കാസർകോട്: റാപ്പർ വേടന്റെ പരിപാടിയിലേക്ക് പങ്കെടുക്കാൻ വേണ്ടി പാളം മുറിച്ചു കടക്കാൻ ശ്രമിച്ച് ട്രെയിൻ തട്ടിയ യുവാവ് മരിച്ചു.
പൊയിനാച്ചി സ്വദേശി ശിവാനന്ദ(19നാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം.
അതേസമയം പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് കുട്ടികൾ അടക്കം 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്കെത്തുകയായിരുന്നു. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബേക്കൽ ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് വേടൻറെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒന്നരമണിക്കൂർ വൈകിയാണ് പരിപാടി ആരംഭിച്ചത്.
ഈ സമയത്തിനകം തന്നെ നിരവധി ആളുകൾ ഇങ്ങോട്ടേക്ക് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അവരുടെ പരിക്ക് സാരമുള്ളതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
