തൃശൂർ: വടക്കാഞ്ചേരി വോട്ടുകോഴയിൽ കേസെടുക്കുന്ന കാര്യത്തിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
കൂറുമാറിയ മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥി ഇ യു ജാഫറിൽ നിന്ന് കഴിഞ്ഞ ദിവസം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നു.
വോട്ടെടുപ്പിന് തലേന്ന് സിപിഎം തനിക്ക് 50 ലക്ഷത്തിന്റെ ഓഫർ തന്നിരുന്നു എന്ന് ജാഫർ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
ജാഫറിന്‍റെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്നാണ് കോൺഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരുന്ന ഷാനവാസിന്‍റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
