കോട്ടയം: യുഡിഎഫിലേക്കുള്ള പ്രവേശനം സാധ്യമാക്കാൻ കഴിയാതിരുന്നതിൽ കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമാകുന്നു. കോട്ടയം ജില്ലയിൽ ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിന്റെ സമീപനത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നത്. ലഭിച്ച അവസരം ശരിയായി ഉപയോഗിക്കാനായില്ലെന്നും, എടുത്ത നിലപാട് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് വിമർശനങ്ങളുടെ ഉള്ളടക്കം.
ജോസ് കെ. മാണി പങ്കെടുത്ത യോഗത്തിൽ മുന്നണി മാറ്റ വിഷയത്തിൽ അനുകൂലവും പ്രതികൂലവും ആയ അഭിപ്രായങ്ങൾ ഉയർന്നു. യുഡിഎഫുമായി ചേർന്നാൽ പാർട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടുമെന്ന നിലപാട് ഒരു വിഭാഗം മുന്നോട്ടുവച്ചപ്പോഴും, നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ തുറന്ന വിമർശനങ്ങളും യോഗത്തിൽ ഉണ്ടായി.
അതേസമയം, എൽഡിഎഫിൽ തുടരുമെന്ന കേരളാ കോൺഗ്രസ് (എം)യുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് മുന്നണി മാറ്റ ചർച്ചകൾക്ക് യുഡിഎഫ് ഭാഗത്ത് നിന്ന് വിരാമമായത്. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന കാര്യത്തിൽ ആരും ഉറപ്പു നൽകിയിട്ടില്ലെന്നും, ഇനി അത് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. മുന്നണി മാറ്റം അടച്ച അധ്യായമാണെന്നും, യുഡിഎഫ് പുറത്താക്കിയപ്പോൾ പാർട്ടിയെ ചേർത്ത് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ജോസ് കെ. മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
