ബംഗളൂരു: കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് ഡിപാർട്‌മെന്റ് പങ്കുവച്ച പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ ചർച്ചയാകുന്നു.
കേരളത്തിലെ വയനാട് ജില്ലയെ പ്രൊമോട്ട് ചെയ്തുകൊണ്ട് പങ്കുവച്ച ടൂറിസ്റ്റ് പാക്കേജാണ് സാമൂഹിക മാധ്യമത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
'സമാധാനവും ആവേശവും തേടുകയാണോ? രണ്ടും വയനാട്ടിൽ നിങ്ങൾക്ക് കണ്ടെത്താം. കെഎസ്ടിഡിസിക്കൊപ്പം അതിമനോഹരമായ വനപാതയിലൂടെ ട്രക്ക് ചെയ്യാം, വെള്ളച്ചാട്ടങ്ങളും വന്യതയും കാണാം. പ്രകൃതിയിലേക്കുള്ള ഏറ്റവും മികച്ച ഒളിച്ചോട്ടം നിങ്ങളെ കാത്തിരിക്കുന്നു' എന്നാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ്.
വയനാട് നിങ്ങളെ കാത്തിരിക്കുന്നു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കർണാടകയ്ക്ക് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തെ പ്രൊമോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
'നാണക്കേട് തോന്നുന്നു, കർണാടകയിൽ എത്രയോ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടായിട്ടും എന്തുകൊണ്ട് അവ പ്രൊമോട്ട് ചെയ്യുന്നില്ല?' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. 'വയനാട് എപ്പോൾ മുതലാണ് കർണാടകയുടെ ഭാഗമായത്?' എന്ന് മറ്റൊരു കമന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
