ആലപ്പുഴ: ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ ബിന്ദു കൊല്ലപ്പെട്ടതായി ചേർത്തല മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും.
ബിന്ദു പത്മനാഭൻ കേസിൽ അന്വേഷണത്തിൽ അട്ടിമറി നടന്നതായി സഹോദരൻ പ്രവീൺ ആരോപിച്ചിരുന്നു.
ആദ്യഘട്ടത്തിൽ പ്രതി സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും തെളിവുകൾ സഹിതം പരാതിയിട്ടും പൊലീസ് എഫ്‌ഐആർ ഇട്ടത് 70 ദിവസങ്ങൾക്ക് ശേഷമാണെന്നുമായിരുന്നു പ്രവീൺ ആരോപിച്ചത്.
ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തു.
ജയ ആൾമാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരിൽ സ്വത്ത് തട്ടാൻ സെബാസ്റ്റിനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്‌സാനക്കും കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചില പേപ്പറുകളിൽ റുക്‌സാനയും ഒപ്പിട്ടെന്നാണ് വിവരം.
സാമ്പത്തിക തർക്കത്തെ തുടർന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടിൽ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ജയയേയും റുക്‌സാനെയും ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്