സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ പിടിയിൽ

DECEMBER 15, 2025, 1:38 PM

കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകനെ പൊലീസ് പിടികൂടി. നെടുമ്പാശേരി തെക്കേപ്പറമ്പിൽ തിലകൻ (56)ആണ് പൊലീസിന്റെ പിടിയിലായത്.

നെടുമ്പാശേരി പഞ്ചായത്ത് 16-ാം വാർഡ് മെമ്പറായ ബിന്ദു സാബുവിന്റെ വീട്ടിലേക്കാണ് തിലകൻ ഗുണ്ട് എറിഞ്ഞത്.വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് രാത്രി ഒൻപത് മണിയോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞത്. ഗുണ്ട് വീണത് മതിലിന് പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് ബിന്ദു പറയുന്നു.

തിലകനും തനിക്കും തമ്മിൽ യാതൊരു തർക്കങ്ങളോ മുൻ വൈരാഗ്യമോ ഇല്ലെന്നും ബിന്ദു വ്യക്തമാക്കി. വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ബിന്ദു ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗുണ്ടെറിഞ്ഞത്.അതേസമയം, പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam






വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam