തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും ശബ്ദരേഖയില്ലെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. ഡിവൈഎഫ്ഐതൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റേതാണ് പുറത്ത് വന്ന ശബ്ദരേഖ.
സംഭവത്തിൽ ശരത്തിനോട് വിശദീകരണം തേടും. ആളുകൾക്ക് വീണുകിട്ടിയ ആയുധം എന്ന തരത്തിലാണ് അവരുടെ പ്രതികരണം. സിപിഎമ്മിനെതിരെ നടന്ന മാധ്യമ വിചാരണകൾ ഉണ്ട്.
ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തിൽ അബ്ദുൾ ഖാദർ പ്രതികരിച്ചു.
രാഷ്ട്രീയ ആക്ഷേപങ്ങൾ ഉണ്ട്. അതെല്ലാം തെറ്റായ കാര്യമാണെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടി. നേതാക്കളുടെ ജീവിതം സുതാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അനുചിത പരാമർശമാണ് ഉണ്ടായതെന്നും വിമർശിച്ചു.
ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയാൻ ഇടയായി എന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
