പത്തനംതിട്ട: സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി രാജിവെച്ചു. ഏരിയ സെക്രട്ടറിയുടെ പകരം ചുമതല അഡ്വ. കെ.പി സുഭാഷ് കുമാറിന് നൽകിയിരിക്കുകയാണ്.
ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന. അതേ സമയം രാജിയല്ല, പാർട്ടിയിൽ നിന്ന് അവധി എടുത്തത് ആണെന്നാണ് ടിഎൻ ശിവൻകുട്ടയുടെ വിശദീകരണം.
ശിവന്‍കുട്ടി ആരോഗ്യ കാരണങ്ങളാൽ അവധിയെടുത്തതാണെന്നും തിരിച്ചുവരുമ്പോൾ ചുമതല കൈമാറുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്