പാലക്കാട്: മൂന്നുവർഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരയാണ് ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറി നടപടിയെടുത്തത്.
പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവർഷം സംസ്ഥാനത്ത് നികുതി പിരിവിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ, നൂറുശതമാനത്തിൽ ഉൾപ്പെടാതിരുന്നത് സിപിഎം പാർട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായതോടെയാണ്. പാർട്ടിഫണ്ട് ലഭിക്കുന്നമുറയ്ക്ക് നഗരസഭയുടെ നികുതി കുടിശ്ശിക തീർക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്.
അതേസമയം, കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ നികുതിക്കുടിശ്ശിക 75000 രൂപയും ഷൊർണൂരിൽ 25000 രൂപയുമാണ് കുടിശിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
