പാലക്കാട്: പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്.
പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.
മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്‍റെ വീട്ടിൽവെച്ചാണ് പൊലീസ് വൻതാതിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യൻ പൊലീസിന്‍റെ പിടിയിലായിരുന്നു.
ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
