കാഫിർ സ്ക്രീൻ ഷോട്ട്  പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ് 

JUNE 3, 2026, 9:08 PM

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും സാമൂഹിക മാധ്യമത്തിൽ നിന്നും വിവാദ പോസ്റ്റ്‌  നീക്കാതെ സിപിഎം നേതാവ്. 

കാഫിർ സ്ക്രീൻ ഷോട്ടിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ നിരവധി സിപിഎം പ്രവർത്തകർ പോസ്റ്റ് പിൻവലിച്ചിരുന്നു, എന്നാൽ പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബു  ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് ഇപ്പോഴും പിൻവലിച്ചിട്ടില്ല. 

 കാഫിർ സ്ക്രീൻ ഷോട്ടിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് ദുൽകിഫിൽ രണ്ട് വർഷം മുൻപാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറി എങ്കിലും തുടർ നടപടി എടുത്തില്ല.

vachakam
vachakam
vachakam

വീണ്ടും ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം എസ്ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം. അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസിൽ തുടർനടപടികളിലേക്ക് കടക്കുകയാണ് എസ്ഐടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam