തിരുവനന്തപുരം∙ തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം വിമതനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റിയംഗവും ദേശാഭിമാനിയുടെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി.
ശ്രീകണ്ഠന്റെ ലോക്കല്‍ കമ്മിറ്റി അംഗത്വം റദ്ദാക്കുകയും പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു.
ഉള്ളൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഉള്ളൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും 10 ദിവസത്തോളം പ്രചാരണം നടത്തുകയും ചെയ്തതിനു ശേഷമാണ് മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതെന്നു ശ്രീകണ്ഠൻ പറയുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
