മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന് ഇടയാക്കി: മാസപ്പടിയിൽ പിണറായിക്കെതിരെ ഒളിയമ്പുമായി സിപിഎം

JULY 1, 2024, 4:58 AM

തിരുവനന്തപുരം: മകൾ വീണയ്ക്ക് എതിരെ ഉയർന്നുവന്ന മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് സിപിഎം തിരുവനന്തപും ജില്ലാ കമ്മറ്റി. വിഷയത്തിൽ മുഖ്യമന്ത്രി തുടർന്ന മൗനം സംശയങ്ങൾക്ക് വഴിവെച്ചെന്ന് അംഗങ്ങൾ വിമർശിച്ചു.

മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടിയേരിയിൽ നിന്നും ഉണ്ടായ പ്രതികരണം പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.കോടിയേരിയെപ്പോലെ നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പമെന്ന് ചില അം​ഗങ്ങൾ കമ്മിറ്റിയിൽ ചോദിച്ചു.

സ്പീക്കർ എഎൻ ഷംസീറിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.ഷംസീറിന്റെ ചില ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതെന്നായിരുന്നു വിമർശനം.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം മേയർആര്യ രാജേന്ദ്രനെതിരെയും വിമർശനമുയർന്നിരുന്നു. മേയറുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചു എന്നാണ് വിമർശനമുയരുന്നത്. പാർട്ടിയുടെ അടിയന്തര ഇടപെടൽ മേയറുടെ കാര്യത്തിൽ വേണമെന്നും കമ്മറ്റിയിൽ ആവശ്യമുയർന്നു.മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കമുണ്ടായ വിഷയത്തിലും കമ്മിറ്റിയിൽ വിമർശനമുയർന്നു. 

ENGLISH SUMMARY: Cpm District committee on exalogic case


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam