ഫസൽ വധക്കേസിലെ എട്ടാം പ്രതിക്കും അരിയിൽ ഷുക്കൂർ വധക്കേസ് 28ാം പ്രതിക്കും സീറ്റ്  നൽകി സിപിഎം

NOVEMBER 14, 2025, 8:20 AM

കണ്ണൂർ: ഫസൽ വധക്കേസ് എട്ടാം പ്രതി കാരായി ചന്ദ്രശേഖരനും അരിയിൽ ഷുക്കൂർ വധക്കേസ് 28ാം പ്രതി പി.പി. സുരേശനും സീറ്റ്  നൽകി സിപിഎം. 

 ഫസൽ വധക്കേസിൽ ഗൂഢാലോചനാക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ടത്. 

ഷുക്കൂർ വധക്കേസ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സുരേശനെതിരെ കേസെടുത്തത്. ഷുക്കൂർ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.  

vachakam
vachakam
vachakam

 തലശ്ശേരി നഗരസഭ 16-ാം വാർഡിൽ നിന്നാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. പട്ടുവം പഞ്ചായത്ത് പതിനാലാം വാർഡിലാണ് സുരേശൻ മത്സരിക്കുന്നത്.  



vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam