സുധാകരനെ അവഗണിക്കണം, പ്രകോപനമുണ്ടാക്കരുത്; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

MARCH 13, 2026, 4:52 AM

തിരുവനന്തപുരം: പാർട്ടിയുമായി വഴിപിരിഞ്ഞ ജി സുധാകരനെ അവഗണിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരൻ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ വർ​ഗവഞ്ചകനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി ഒട്ടിച്ചിരുന്നു.

സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടിൽ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. 'കുലംകുത്തി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ഉയർന്നിരുന്നു. എന്നാൽ ഇനിയും അത്തരത്തിലുള്ള പ്രചരണങ്ങളോ പ്രകടനങ്ങളോ നടത്തേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam