പാലക്കാട്: യുവ കോൺഗ്രസ് നേതാവിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.
യുവ നേതാവിനെതിരായ ആരോപണത്തില്‍ സിപിഐഎമ്മല്ല മറുപടി പറയേണ്ടതെന്നും ദുഷിച്ചുനാറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
കേരളത്തിലെ കോണ്‍ഗ്രസിലെ അഴുക്കിനെ കുറിച്ചല്ല സിപിഐഎം ചര്‍ച്ച ചെയ്യേണ്ടതെന്ന് സുരേഷ് ബാബു പ്രതികരിച്ചു.
'ഇത്തരം ആളുകള്‍ നാടിന്റെ തലപ്പത്തേക്ക് വരുന്നത് ആപത്ത്. യുവ നേതാവ് യുവതിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചത് ശാപ്പാടടിക്കാനാണോ. ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപകടം.
ഇയാളോട് ആത്മബന്ധം ഉള്ളയാള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. യുവ നേതാവിനെതിരെ നിരന്തരം ആരോപണം വരുന്നു. ഇയാളെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ സൂക്ഷിക്കണം', സുരേഷ് ബാബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്