"കൊട്ട് മുഴുവൻ ചെണ്ടയ്ക്കും കൂലി മാരാർക്കും"; തവനൂരില്‍ കെ.ടി ജലീല്‍ വേണ്ട എന്ന്  സിപിഎം പ്രാദേശിക നേതാക്കള്‍

MARCH 6, 2026, 9:49 PM

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെ.ടി. ജലീലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ സി.പി.എമ്മിൽ പരസ്യമായ അതൃപ്തി. ഇനിയും മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ജലീലിനെ വീണ്ടും പരിഗണിക്കുന്നതിനെതിരെ പാർട്ടിയുടെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ശേഷം ജലീൽ മണ്ഡലത്തിലെ വികസന കാര്യങ്ങളിലോ ജനകീയ പ്രശ്നങ്ങളിലോ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്ന് പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു.

പാർട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ജനകീയരായ ഒട്ടേറെ നേതാക്കൾ മണ്ഡലത്തിൽ ഉണ്ടായിരിക്കെ, എന്തിനാണ് ജലീലിനെ തന്നെ വീണ്ടും ആശ്രയിക്കുന്നത് എന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്.

vachakam
vachakam
vachakam

 "കൊട്ട് മുഴുവൻ ചെണ്ടയ്ക്കും കൂലി മാരാർക്കും" എന്ന അവസ്ഥയാണെന്ന് പരിഹസിച്ച പ്രവർത്തകർ, ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് കെ.ടി. ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മണ്ഡലം നിലനിർത്താൻ ജലീൽ തന്നെ വേണമെന്ന പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് തവനൂരിലെ സി.പി.എം അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam