കണ്ണൂര്‍: സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. കണ്ണൂര്‍ വളപട്ടണം ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്.
ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‌റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകന്‍ കൂടിയായിരുന്നു ഷമീര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
