ചേർത്തല: സിപിഐഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. എരമല്ലൂരിലാണ് സംഭവമുണ്ടായത്. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ഡിപി ചെയർമാനുമായ സി ബി ചന്ദ്രബാബുവും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.
കാർ കത്തിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി.
കാർ കത്തിയതിന് സമീപത്തെ ട്രാൻസ്‌ഫോർമർ കെഎസ്ഇബി അധികൃതർ ഓഫാക്കിയതിനാൽ വൻഅപകടം ഒഴിവായി.
അഗ്നിരക്ഷാസേനയും അരൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത എരമല്ലൂർ തെക്ക് കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. തുറവൂരിലെ മരണവീട്ടിൽപ്പോയശേഷം അരൂരിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഓട്ടത്തിനിടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
