കണ്ണൂർ: ആന്തൂരിലെ നാമനിർദേശപത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം. വ്യാജരേഖയുണ്ടാക്കി പത്രിക നൽകിയവർക്കെതിരെ കേസ് എടുക്കണമെന്ന് കെ കെ രാഗേഷ് പറഞ്ഞു.
മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസ് വ്യാജ രേഖയുണ്ടാക്കിയെന്നും, കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി.
അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു.
സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
