തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ.
വീണാ ജോര്‍ജിനെയും കെ.കെ.ശൈലജയേയും യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും മല്‍സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മുകേഷിനും എം.എം.മണിക്കും ടേം വ്യവസ്ഥയില്‍ ഇളവില്ല. എ.സി മൊയ്ദീനും മല്‍സരിക്കുന്നതില്‍ ഇളവുണ്ടാവില്ല. മുന്നണി കണ്‍വീനറായ ടി.പി.രാമകൃഷ്ണന്‍ മല്‍സരിക്കില്ല. പാര്‍ട്ടി സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഇത്തവണ മല്‍സരിക്കാതെ മാറി നിന്ന് തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കും. പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. എം.വി.ഗോവിന്ദനും മല്‍സരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
