കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തി ഏലൂര്‍ പുത്തലത്ത് സിപിഐഎം ബ്രാഞ്ച്. ലോക്കല്‍ കമ്മറ്റി അംഗങ്ങളും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിനെത്തിയിരുന്നു.
എന്നാല്‍ ആര്‍ക്കും അബദ്ധം പറ്റിയത് മനസിലായിരുന്നില്ല. വിവാദമായതോടെ പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ടു.
10 മിനിറ്റിനകം പതാക മാറിയത് മനസ്സിലാക്കി കോണ്‍ഗ്രസ് പതാക മാറ്റി ദേശീയ പതാക തന്നെ ഉയര്‍ത്തിയെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സിപിഐഎം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികളിലേക്കൊന്നും പാര്‍ട്ടി തല്‍ക്കാലമില്ലെന്നും ലോക്കല്‍ സെക്രട്ടറി കെ ബി സുലൈമാന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
