തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിവാദമാകുന്നത് ഡീൽ ആരോപണങ്ങളാണ്. വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണത്തില്‍ വാക് പോര് തുടരുകയാണ്.
ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്ന കെ മുരളീധരന്റെ ആരോപണത്തിലാണ് വാക്‌പോര്.
കെ മുരളീധരന് ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെയെന്ന് ആര്‍ ശ്രീലേഖ വെല്ലുവിളിച്ചു.
'തോല്‍വിക്ക് മുന്നോടിയായി അവര്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കും. തോറ്റുകഴിഞ്ഞാലും അക്കാര്യം പറയാമല്ലോ. ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ്.
ഞാന്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. തന്റെ കൂടെ നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് അറിയാം. തനിക്ക് വേണ്ടി കൗണ്‍സിലര്‍മാര്‍ വോട്ട് പിടിച്ചുനല്‍കും', ആര്‍ ശ്രീലേഖ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
