'എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ?';  തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതായി ആരോപിച്ച് സിപിഐഎം 

MARCH 23, 2026, 6:05 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതായി ആരോപിച്ച് സിപിഐഎം രംഗത്ത്.

2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ ഔദ്യോഗിക കത്തിലാണ് സീൽ പതിഞ്ഞതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. കത്തിൽ “ബിജെപി കേരള” എന്ന സീലാണ് ഉണ്ടായിരുന്നതെന്നും ഇത് ഗൗരവമായ വിഷയമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ ഒരു ഔദ്യോഗിക കത്തിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ വരാൻ കാരണമെന്തെന്ന കാര്യത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ വിശദീകരണം നൽകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

സംഭവം തെരഞ്ഞെടുപ്പ് കാലത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. നികേഷ് കുമാർ ആണ് വിഷയം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

എം.വി. നികേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ?

vachakam
vachakam
vachakam

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ!

ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!ശ്രദ്ധിക്കണ്ടേ അമ്പാനെ...

വാർത്ത തിരയുന്നവരോട് ...തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam