കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടർ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്.
വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ല. 2020-ലെ പട്ടികയിൽ വിനുവിന്റെ പേരില്ല. വോട്ട് ചെയ്‌തെങ്കിൽ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടില്ലാത്ത ആളെ വെച്ചാണ് കോൺഗ്രസ് കോർപ്പറേഷൻ പിടിക്കാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാൽ സിപിഐഎം എതിർക്കും.
അതേസമയം, കോർപ്പറഷേനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോൺഗ്രസ് വാദം പൊളിയുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2020ലെ വോട്ടെടുപ്പിൽ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
വിനുവിന്റെ ഭാര്യ, മകൻ, മകൾ എന്നിവരും 2020ൽ വോട്ട് ചെയ്തില്ല. എന്നാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വി എം വിനുവും ഭാര്യയും വോട്ട് ചെയ്തിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
