പാലക്കാട്: പാലക്കാട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. മണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനൊന്ന് വാർഡുകളിൽ പാർട്ടി ചിഹ്നത്തിലാണ് സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
12-ാം വാർഡിൽ സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കും. ഈ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഐ തനിച്ച് മത്സരിച്ചിരുന്നു.
ആനക്കര പഞ്ചായത്തിൽ 13-ാം വാർഡിൽ ശാന്ത ചോലയിൽ, പതിനാലാം വാർഡിൽ എം ഷീബ എന്നിവർ മുന്നണിക്ക് പുറത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
മൂന്ന് വാർഡുകളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ചാലിശേരി പഞ്ചായത്തിൽ പത്താം വാർഡിൽ സിപിഐ തനിച്ചാണ് മത്സരിക്കുന്നത്. തിരുമിറ്റക്കോട്ട് പതിനാലാം വാർഡിൽ സിപിഐ ലോക്കൽ സെക്രട്ടറി കൃഷ്ണകുമാർ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
ആലത്തൂർ താലൂക്കിലെ മേലാർകോട് പഞ്ചായത്തിൽ 18-ാം വാർഡായ കാത്താംപൊറ്റയിൽ സിപിഐ സ്ഥാനാർത്ഥി എസ് ഷൗക്കത്തലി മത്സരിക്കും. ഇവിടെ സിപിഐഎം ചിറ്റിലഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ ജ്യോതികൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. 12-ാം വാർഡിൽ മുൻ കോൺഗ്രസ് അംഗം ആർ ഷൈജുവിന് സിപിഐ പിന്തുണ നൽകുന്നുമുണ്ട്. നല്ലേപ്പിളളി പഞ്ചായത്തിലെ ഒരു വാർഡിലും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഐ സ്ഥാനാർത്ഥികളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
