തിരുവനന്തപുരം: വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വണ്ടി കയറേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അത്തരം നീക്കമുണ്ടായാൽ കളിമാറുമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് ബിനോയ് വിശ്വത്തിന്‍റെ സന്ദേശം.
ഉൾപ്പാര്‍ട്ടി ജനാധിപത്യമെന്ന് ഉറക്കെ പറയുകയും നേരെ വിപരീത നിലപാട് പാര്‍ട്ടി കമ്മിറ്റികളിലെടുക്കുകയും ചെയ്യുന്ന ബിനോയ് വിശ്വത്തിന്‍റെ നടപടി സമ്മേളന നടപടികൾക്ക് ഇടെ വലിയ ചര്‍ച്ചയായിരുന്നു.
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മേളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളുമായാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്