തിരുവനന്തപുരം: എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയായ മീനാങ്കല്‍ കുമാറിനെ പുറത്താക്കി സിപിഐ നേതൃത്വം. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.
മീനാങ്കല്‍ കുമാര്‍ വൈഎംസിഎ ഹാളില്‍ തൊഴിലാളികളുടെ സമാന്തരയോഗം വിളിച്ചിരുന്നു. തുടര്‍ന്നാണ് മീനാങ്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു മീനാങ്കല്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് ഷൗക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സിലാണ് തീരുമാനമെടുത്തത്. ദേശീയ കൗണ്‍സില്‍ അംഗം ജി ആര്‍ അനില്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
ഇന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മീനാങ്കല്‍ കുമാറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനമെടുക്കും. കഴിഞ്ഞ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മീനാങ്കലിനെ ഓഴിവാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്