കണ്ണൂർ: സിപിഐ പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറി ചുക്കനാനി സി.സി.റോയിയെ(47) സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി.
റോഡിൽ മണ്ണിട്ടതുമായി ബന്ധപ്പെട്ട വിവാദമാണു മർദനത്തിനു കാരണം. എന്നാൽ, ഇതു റോഡിൽ മണ്ണിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തിപരമായ പ്രശ്നം മാത്രമാണെന്നും രാഷ്ട്രീയവൽക്കരിക്കരുതെന്നും സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം പി.പ്രകാശൻ പറഞ്ഞു.
24നു രാത്രിയാണു സംഭവം. ഹൃദ്രോഗമുള്ള റോയി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പാർട്ടി ഇടപെട്ടു പ്രശ്നം പരിഹരിച്ചതാണെന്നും അനാവശ്യ വിവാദമാണ് ഇപ്പോഴത്തേതെന്നും സിപിഎം വിശദീകരിച്ചു. ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐ ചെങ്ങളായി ലോക്കൽ സെക്രട്ടറി പയ്യൻ ഷൈജു ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്