തെറ്റായ കൊവിഡ് പരിശോധന ഫലം മൂലം വിദേശയാത്ര മുടങ്ങി; നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം,കെണിയിലായി ലാബുകൾ 

DECEMBER 30, 2023, 12:42 PM

പത്തനംതിട്ട: തെറ്റായ കൊവിഡ് പരിശോധന ഫലം മൂലം വിദേശയാത്ര മുടങ്ങിയെന്ന് പരാതി ഉന്നയിച്ച ആൾക്ക് സ്വകാര്യ  ലാബ് നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശം.കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ച പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷന്റെതാണ് ഈ നിർദ്ദേശം.

 അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്കാൻസിനുമാണ്പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി.

വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധനാ ഫലം തെറ്റായി നൽകിയതിന് തുടർന്ന് യാത്ര മുടങ്ങിയെന്ന് ഒരാൾ പരാതിപെട്ടിരുന്നു.ഈ പരാതി പരിഗണിച്ച കമ്മീഷൻ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിടുകയായിരുന്നു.

vachakam
vachakam
vachakam

ENGLISH SUMMARY: Action against laboratories for giving wrong covid test results


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam