ഡിജിപിയുടെ10.8 സെന്റ് ഭൂമി ജപ്തി ചെയ്തു 

JULY 1, 2024, 6:40 AM

 തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെ കോടതിവിധി.

ഭൂമി വിൽക്കാനായി 74 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുൻകൂറായി വാങ്ങുകയും ചെയ്ത ശേഷം കരാർ ലംഘിച്ചതിനാലാണ് ഇരുവർക്കുമെതിരെ കോടതി വിധി വന്നിരിക്കുന്നത്. 

വിധി പ്രകാരം 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജപ്തി ചെയ്തു. പണം തിരികെനൽകുമ്പോൾ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ. 

vachakam
vachakam
vachakam

 ഭൂമി വാങ്ങാൻ കരാർ ഒപ്പിട്ട വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷനൽ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. 

 പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഭൂമി പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam