തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും പൊലീസ് നടപടി കടുപ്പിക്കുന്നു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉടൻ ഉത്തരവ് ഇറങ്ങും.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തലിൻറെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്നലെ ഉച്ചയ്ക്കാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
മെഡിക്കൽ സർട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി നേരത്ത ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഇപ്പോൾ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്