കൊച്ചി: നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ അപകീർത്തി കേസിൽ സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി.
സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ അപകീർത്തി കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയിൽ നൽകിയ കേസിലാണ് കോടതി സമൻസിന് ഉത്തരവിട്ടത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നിലവിൽ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നൽകിയിട്ടുള്ളത്.
തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്ന സാന്ദ്രയുടെ പരാമർശത്തിനെതിരെയാണ് ലിസ്റ്റിൻ സ്റ്റീഫൻ കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
