കണ്ണൂർ: തലശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി.
കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തലശ്ശേരി പോക്‌സോ കോടതിയാണ് ഇയാളെ ജാമ്യത്തിൽ വിട്ടത്.
വിവാഹ ചടങ്ങിന് എത്തിയ പെൺകുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നൽകി പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്.
പൊലീസ് മർദിച്ചയാതി പ്രതി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതിയെ മർദിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുൻപ് ലഹരി കേസുകളിലും പ്രതിയായ യുവാവിന് പോക്‌സോ കേസിൽ ജാമ്യം ലഭിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും പൊലീസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
