എറണാകുളം: യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം.
സ്ത്രീവിരുദ്ധ വിഡിയോ യൂട്യൂബ് ചാനലിൽ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പാലാരിവട്ടം പൊലീസിൽ യുവതി നൽകിയ പരാതിയിലാണ് നടപടി.കേസിൽ ഷാജന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത ചെയ്തതിനാണ് പാലാരിവട്ടം പൊലീസ് ഷാജൻ സ്‌കറിയയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
