കൊല്ലം: സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നൽകണമെന്ന് ഉത്തരവിട്ട ചവറ കുടുംബകോടതി. തൊടിയൂർ സ്വദേശിക്കാണ് പ്രതിമാസം 2,500 രൂപ നൽകാൻ കോടതി നിർദേശിച്ചത്.
2020 മുതൽ വേർപിരിഞ്ഞ് കഴിയുന്ന ഇരുവരുടെയും വിവാഹമോചനം നേരത്തെ കോടതി അനുവദിച്ചിരുന്നു. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്.
ഭാര്യ ദാമ്പത്യബന്ധത്തിലെ കടമകൾ നിർവഹിക്കാതെ തന്നെ ഉപേക്ഷിച്ചെന്നും, സ്വന്തമായി വരുമാനമില്ലാത്തതിനാൽ മുൻ ഭാര്യയിൽ നിന്ന് ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിരുദവും ബി.എഡും നേടിയ ഭർത്താവ് കോടതിയെ സമീപിച്ചത്.
പരാതിക്കാരന് സ്ഥിരവരുമാനമോ മറ്റ് വരുമാന മാർഗങ്ങളോ സ്വത്തുവകകളോ ഇല്ലെന്ന് കോടതി വിലയിരുത്തി. ഇവരുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും ഇളയമകൾ പിതാവിനൊപ്പമാണ് താമസിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.
മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ കോടതി, സംരക്ഷണച്ചെലവിനായി പ്രതിമാസം 2,500 രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു.
ഭർത്താവിന് വേണ്ടി അഭിഭാഷകരായ അനൂബ് കെ. ബഷീർ, സുരേഷ് കണിച്ചേരിൽ, സൈമാ നിസാർ എന്നിവർ കോടതിയിൽ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
