ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ എസ്എഫഐഒയ്ക്ക് കോടതിയുടെ വിമർശനം. കേസിൽ സിഎംആർഎൽ, എസ്എഫ്ഐഒയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് വിമർശനം ഉണ്ടായത്.
കേസിൽ കുറ്റപത്രം നൽകില്ലെന്ന വാക്കാലുളള ഉറപ്പ് എന്തുകൊണ്ട് എസ്എഫ്ഐഒ പാലിച്ചില്ലെന്ന് ജഡ്ജി സുബ്രഹ്മണ്യ പ്രസാദ് കേന്ദ്രത്തോട് ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം എസ്എഫ്ഐഒ അടുത്തിടെ വീണാ വിജയനെതിരായ കുറ്റപത്രം സമർപ്പിച്ചിരുന്നു.യാതൊരു സേവനവും നല്‍കാതെ വീണ പണം കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കുറ്റപത്രത്തിലുളളത്. വീണയുടെ എക്‌സാലോജിക് കമ്പനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
